Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KuzhurSudhakaraMarar

ക​ലാ​നി​ല​യം കു​ഴൂ​ർ സു​ധാ​ക​രമാ​രാ​ർ അ​ന്ത​രി​ച്ചു

മാ​ള: വാ​ദ്യ​ക​ലാ​രം​ഗ​ത്ത് ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ലാ​നി​ല​യം കു​ഴൂ​ർ സു​ധാ​ക​ര മാ​രാ​ർ (70) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

1956 മേ​യി​ൽ വി​യ്യൂ​ർ ക​ല്ലാ​റ്റ് ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റേ​യും കു​ഴൂ​ർ നെ​ടും​പ​റ​മ്പ​ത്ത് മാ​രാ​ത്ത് സൗ​ദാ​മി​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച സു​ധാ​ക​ര​മാ​രാ​ർ അ​ഞ്ചാം​വ​യ​സി​ൽ കു​ഴൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പാ​ണി​കൊ​ട്ടി​യാ​ണ് വാ​ദ്യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ച്ച​ത്. 17-ാം വ​യ​സ്സി​ൽ ഉ​ണ്ണാ​യി വാ​രി​യ​ർ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ൽ ചേ​ർ​ന്ന് ക​ഥ​ക​ളി​ചെ​ണ്ട അ​ഭ്യ​സി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്രാ​ചാ​ര ക​ല​ക​ളി​ലും അ​വ​ഗാ​ഹം നേ​ടി.

കു​ഴൂ​ർ ത്ര​യ​ങ്ങ​ളോ​ടൊ​പ്പം പ​ഞ്ച​വാ​ദ്യ​ത്തി​ൽ തി​മി​ല വി​ദ്വാ​നാ​യി ശ്ര​ദ്ധേ​യ​നാ​യി. തി​മി​ല​യ്ക്കു പു​റ​മെ വി​വി​ധ ക്ഷേ​ത്രാ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ളി​ലും അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

കു​ഴൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കാ​രാ​യ്മ പാ​ര​മ്പ​ര്യ അ​വ​കാ​ശി​യാ​യി​രു​ന്നു. കേ​ര​ള ക്ഷേ​ത്ര​വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​യു​ടെ വാ​ദ്യ​പ്ര​തി​ഭ പു​ര​സ്കാ​രം, പ​ര​മേ​ശ്വ​ര​സ്മൃ​തി പ​ര​മേ​ശ്വ​രീ​യം പു​ര​സ്കാ​രം, അ​ഖി​ല കേ​ര​ള മാ​രാ​ർ ക്ഷേ​മ​സ​ഭ​യു​ടെ ക​ലാ​ചാ​ര്യ പു​ര​സ്കാ​രം, ത​ങ്കു​ളം ശ്രീ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ വാ​ദ്യ​ക​ലാ​നി​ധി പു​ര​സ്കാ​ര​വും സ്വ​ർ​ണ​പ്പ​ത​ക്ക​വും, പാ​മ്പു​മേ​ക്കാ​ട്ട് മ​ന​യു​ടെ സു​വ​ർ​ണ​ഹാ​രം, ത​ത്വ​സോ​പാ​നം വാ​ദ്യ​ക​ലാ​കേ​ന്ദ്രം പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: പ്ര​സ​ന്ന (പാ​ല​ക്കാ​ട് കോ​ട്ടാ​യി ചേ​ന്ന​ത്ത് മാ​രാ​ത്ത്). മ​ക്ക​ൾ: ശി​വ​പ്ര​ഭ, ശി​വ​പ്ര​സാ​ദ്. മ​രു​മ​ക​ൻ: ര​ഘു​ലാ​ൽ.

Latest News

Corehub Up